August 9, 2022 Tuesday

Related news

March 7, 2022
July 8, 2021
June 9, 2021
May 10, 2021
April 12, 2021
April 8, 2021
March 26, 2021
March 14, 2021
February 26, 2021
January 16, 2021

മോഡിക്കെതിരെ നിലപാടെടുത്ത ലവാസയ്ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

Janayugom Webdesk
December 27, 2019 10:16 pm

ഭോപ്പാൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയ്ക്കും കുടുംബത്തിനുമെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായ അശോക് ലവാസ, ഭാര്യ നോവൽ ലവാസ എന്നിവർക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഗുഡ്ഗാവിൽ നോവൽ ലവാസയുടെ പേരിലുള്ള ഭൂമി അശോക് ലവാസയുടെ സഹോദരി ശകുന്തള ലവാസയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ക്രമക്കേട് നടത്തി പതിച്ചുകൊടുത്തുവെന്നാണ് കേസ്. നോവൽ ലവാസ 2018ൽ സമർപ്പിച്ച ആദായ നികുതി റിട്ടേണിൽ ക്രമക്കേടുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യം അശോക് ലവാസയും ഭാര്യയും നിഷേധിച്ചിരുന്നു.

പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള നേതാക്കൾ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പരാതികളിൽ കഴമ്പില്ലെന്ന് മറ്റു തെരഞ്ഞെടുപ്പ് കമ്മിഷണർമാർ നിലപാട് എടുത്തെങ്കിലും മോഡിക്ക് ക്ലീൻ ചിറ്റ് നൽകാൻ ലവാസ തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആദായനികുതി വകുപ്പ് അന്വേഷണത്തിന്റെ പിന്നിലെന്നും ശക്തമായ ആക്ഷേപം ഉയരുന്നുണ്ട്.

ഇപ്പോഴത്തെ കേസ് അടിസ്ഥാനരഹിതമാണെന്ന് ശകുന്തള ലവാസ പ്രതികരിച്ചു. ചട്ടപ്രകാരമുള്ള ഫീസായ 10.42 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ നൽകിയാണ് ഭൂമി ഇടപാട് നടത്തിയത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നടപടി തന്റെ സഹോദരനെതിരെയുള്ള മോഡി സർക്കാരിന്റെ പകപോക്കൽ നടപടിയാണെന്ന് ശകുന്തള ലവാസ പ്രതികരിച്ചു.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.