28 March 2024, Thursday

Related news

June 23, 2023
June 22, 2023
March 22, 2023
March 20, 2023
February 20, 2023
February 14, 2023
November 22, 2022
August 25, 2022
July 31, 2022
January 12, 2022

സോനു സൂദിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

Janayugom Webdesk
മുംബൈ
September 15, 2021 5:52 pm

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ സോനു സൂദിന്റെ വീട്ടിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആറിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പ്രോപെര്‍ട്ടി സര്‍വേ എന്ന രീതിയിലാണ് പരിശോധന നടന്നതെന്നാണ് സൂചന.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ചും കോവിഡ് പ്രതിരോധത്തിന് രംഗത്തിറങ്ങിയും മറ്റും പലതവണ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് സോനു സൂദ്. ദബാംഗ് ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ സോനു സൂദിനെ ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ പദ്ധതിയുടെ അംബാസഡറായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വസതികളിലും ഓഫിസുകളിലും റെയ്ഡുണ്ടായത്.

Eng­lish Sum­ma­ry: Income Tax Depart­ment raids Sonu Sood’s house

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.