വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍കംടാക്സ് ജോയിന്റ് കമ്മിഷണര്‍ അറസ്റ്റിലായി

Web Desk
Posted on February 21, 2018, 4:22 pm

പട്ന: ഇന്‍കംടാക്സ് ജോയിന്റ് കമ്മിഷണര്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി . ആള്‍ ഇന്ത്യ റവന്യൂ സര്‍വീസിലെ ഓഫിസറായ റാം ബാബു ഗുപ്തയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പട്ന ഡിവൈഎസ്പി ശിബ്ലി നൊമാനി അറിയിച്ചു. ആദിവാസി പിന്നാക്ക വിഭാഗങ്ങളുെടെ  ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ റസിഡന്‍ഷ്യല്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.

വിദ്യാര്‍ഥി പഠിക്കുന്ന കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിന്റെ മാര്‍ഗദര്‍ശിയായ റവന്യൂ ഓഫിസര്‍ ഹോസ്റ്റല്‍ മുറിയിൽ  അതിക്രമിച്ചു കയറി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. പെണ്‍കുട്ടിക്ക് ഇയാള്‍ പണം  നല്‍കാന്‍ ശ്രമിച്ചതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും പരാതിയിലുണ്ടെന്ന് പൊലീസ് പറയുന്നു.