Web Desk

ചെന്നൈ

February 06, 2020, 8:21 am

‘ഉറക്കമില്ലാത്ത രാത്രി’; 16ാം മണിക്കൂറിലും വിജയിയുടെ ചോദ്യം ചെയ്യൽ തുടരുന്നു

Janayugom Online

ഇന്നലെ ആദാനനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ ചോദ്യംചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് പതിനാറാം മണിക്കൂറിലും തുടരുന്നു. ദീപാവലിക്കു റിലീസ് ചെയ്ത ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിജയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഇളയദളപതിക്കെതിരെ ആദായ നികുതി വകുപ്പ് നടപടി.

അതേസമയം, താരത്തെ ചോദ്യം ചെയ്യുന്നതില്‍ ആരാധകര്‍ സംയംമനം പാലിക്കണം എന്നാവശ്യപ്പെട്ട് വിജയ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന് പിന്തുണയുമായി ക്യാംപയിന്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദ്ദേശം. ആദായനികുതി വകുപ്പ് പരിശോധന തുടരുകയാണ്. ഉറക്കമില്ലാത്ത രാത്രി. ഒരാള്‍ക്കു വേണ്ടി ദശലക്ഷക്കണക്കിനു പേരുടെ വികാരങ്ങള്‍’ എന്ന കുറിപ്പാണു വിജയ് ഫാന്‍സിന്റെ ഔദ്യോഗിക പേജായ ടിവിഎഫില്‍ പങ്കുവച്ചിട്ടുള്ളത്.

കടലൂരിലെ മാസ്റ്റേസ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് സമന്‍സ് ഉദ്യോഗസ്ഥര്‍ വിജയിയ്ക്ക് കൈമാറിയത്.ചെന്നൈ സാലിഗ്രാമത്തിലെ വിജയിയുടെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജിഎസ്ടി, നോട്ട് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ചുള്ള വിജയ് ചിത്രത്തിലെ രംഗങ്ങള്‍ തമിഴകത്ത് സമാനതകളില്ലാത്ത വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Eng­lish summary:Income tax offi­cers con­tin­ues the ques­tion­ing Vijay

YOU MAY ALSO LIKE THIS VIDEO