30 മണിക്കൂർ ചോദ്യം ചെയ്യൽ! ഒടുവിൽ ഉദ്യോഗസ്ഥർ മടങ്ങി

Web Desk

ചെന്നൈ

Posted on February 06, 2020, 9:22 pm

30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിജയിയുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. ഭൂമി ഇടപാടിന്റെ രേഖകൾ പിടിച്ചെടുത്തു. ക്രമേക്കേടുണ്ടെന്ന് സംശയിക്കുന്ന രേഖകൾ ആണ് ഇവയെന്ന് ഉദ്യോഗസ്ഥർ. കൂടാതെ ഭാര്യയുടെ സ്വത്ത് വിവരങ്ങളുടെ രേഖകളും പിടിച്ചെടുത്തു. സംഭവത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് താരം. രേഖകൾ വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ഉദ്യോഗസ്ഥർ.

ചെന്നൈയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ അന്‍പു ചെഴിയനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് 77 കോടി വകുപ്പ് കണ്ടെടുത്തു. വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്ലെല്ലാം വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. തമിഴ് സിനിമയ്ക്ക് വേണ്ടി പണം നല്‍കുന്ന ഫിനാന്‍സ്യര്‍ അന്‍പു ചെഴിയനെതിരെയുള്ള ആദായനികുതി ക്രമക്കേടിലെ അന്വേഷണമാണ് വിജയിലേക്കും എത്തിച്ചത്.ബിഗില്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഇതില്‍ അഭിനയിക്കുന്നതിന് എത്ര രൂപ പ്രതിഫലം പറ്റിയെന്നതുമാണ് വിജയിയെ കുരുക്കിയത്.
അന്‍പു ചെഴിയാന്‍റെ മൊഴികളും താരത്തിന്‍റെ ആദായ നികുതി രേഖകളും തമ്മില്‍ പൊരുത്തക്കേടുള്ളതായാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.പരാതിയെത്തുടര്‍ന്ന് ആദായ നികുതി വകുപ്പിന്‍റെ വിവിധ സംഘം എജിഎസ് ഗ്രൂപ്പിന്‍റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റ് സ് സ്ഥാപകന്‍ കല്‍പാത്തി എസ്. അഗോരത്തിന്‍റെ വീട്ടിലും ഓഫീസിലുമായി 38 ഇടത്താണ് റെയ്ഡ് നടന്നത്. ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രമാണ് ബിഗില്‍. 190 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം തിയറ്ററുകളില്‍നിന്ന് 300 കോടി കളക്‌ട് ചെയ്‌തെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്തശേഷമാണ് വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്.

 

Eng­lish Sum­ma­ry: Income tax raid at actor vijay’s home fol­lowup

You may also like this video