December 6, 2022 Tuesday

Related news

September 21, 2022
April 2, 2021
March 25, 2021
March 20, 2021
March 19, 2021
March 19, 2021
March 8, 2021
March 5, 2021
March 3, 2021
November 7, 2020

അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി റെയ്ഡ്

Janayugom Webdesk
മുംബൈ:
March 3, 2021 1:36 pm

സംവിധായകൻ അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി റെയ്ഡ്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വസതിയിലും ഇതേ സമയം റെയ്ഡ് നടക്കുന്നുണ്ട്. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്‌വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ – വിതരണ കമ്പനി ആരംഭിക്കുന്നത്. പിന്നീട് 2018 ലാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

അനുരാഗ് കശ്യപും  തപ്‌സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്.

ENGLISH SUMMARY: income tax raid at Taapsee Pan­nu and  Anurag Kashyap home

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.