28 March 2024, Thursday

ഹീറോ മോട്ടോകോര്‍പ് ചെയര്‍മാന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2022 8:58 pm

നികുതി വെട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് ഹീറോ മോട്ടോകോർപ് ചെയർമാൻ പവൻ മുഞ്ജാളിന്റെ വീട്ടിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. കമ്പനി ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും പരിശോധന നടക്കുന്നുണ്ട്. ഡൽഹി, ഹരിയാന, ഗുരുഗ്രാം എന്നിവിടങ്ങളിലെ മുഞ്ജാളിന്റെ ഓഫിസുകളിലും വീടുകളിലും പരിശോധന നടന്നു.

റെയ്ഡ് നടക്കുന്ന ചില സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ സാമ്പത്തിക രേഖകളും വ്യാപാര ഇടപാടുകളും ഉദ്യോഗസ്ഥർ പരിശോധിക്കും. ഫെബ്രുവരിയിൽ ആകെ വിൽപനയിൽ 29 ശതമാനത്തിന്റെ കുറവ് കമ്പനി നേരിട്ടിരുന്നു. പരിശോധനയെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.

2001 മുതല്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ‑മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലായി 40 രാജ്യങ്ങളില്‍ ഹീറോ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. റെയ്ഡിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Income tax raid on Hero Moto­Corp chair­man’s house

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.