Friday
13 Dec 2019

ആദായനികുതിയില്‍ വന്‍ ഇളവ്

By: Web Desk | Friday 1 February 2019 1:40 PM IST


Income-tax

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. വാടകയ്ക്ക് 2.4 ലക്ഷം രൂപ വരെ നികുതിയില്ല. നിലവില്‍ നികുതി അടയ്ക്കുന്ന 3 കോടി പേര്‍ക്ക് ഗുണം. ഇളവുകള്‍ ചേരുമ്പോള്‍ പരിധി. 6.5 ലക്ഷം രൂപയാകും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാക്കി. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി. ഇഎസ്‌ഐ പരിധി ഉയര്‍ത്തി. നിലവില്‍ രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ടിയിരുന്നില്ല.  ഉജ്ജ്വ പദ്ധതിപ്രകാരം 8 കോടി എല്‍പിജി കളക്ഷന്‍ നല്‍കും. പ്രതിരോധ വകുപ്പിന് 3 ലക്ഷം കോടി രൂപ. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി.

ഫിഷറീസിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. ക്ഷീരവികസനത്തിന് പ്രത്യേക പദ്ധതി. രാജ്യത്തെ മൂന്ന് ലക്ഷം കോടി രൂപയുടെ കിട്ടാക്കടം തിരിച്ചു പിടിച്ചതായി ധനസഹമന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ബാംങ്കിംഗ് രംഗത്ത് സമഗ്ര പരിഷ്‌കരണം നടപ്പാക്കിയെന്നും ഭരണരംഗം അഴിമതി രഹിതമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.