20 April 2024, Saturday

Related news

April 7, 2024
March 12, 2024
March 10, 2024
March 8, 2024
February 28, 2024
February 19, 2024
February 16, 2024
February 5, 2024
January 17, 2024
January 16, 2024

ഗോത്രകലകളെ കലോത്സവത്തിൽ ഉൾച്ചേർക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തും: മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
കോഴിക്കോട്
January 3, 2023 6:44 pm

വൈവിധ്യമാണ് നമ്മുടെ കരുത്തെന്നും അതിനെ ഇല്ലാതാക്കി ഏകശിലാരൂപമാക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിരോധമാണ് കലാപ്രവർത്തനമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവ വേദികൾ സാംസ്കാരിക വിനിമയത്തിനുള്ള വേദികൾ കൂടിയാണ്. ഇവിടെ മാറ്റുരയ്ക്കുന്ന പ്രതിഭകൾക്ക് തുടർച്ച വേണം. അക്കാര്യത്തിൽ ഗൗരവതരമായ ആലോചനകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. 

പ്രതിഭകൾ മുന്നേറണം. അതിനുള്ള സാഹചര്യമൊരുക്കണം. കലോത്സവത്തിന്റെ ജനകീയത കാഴ്ചക്കാരുടെ എണ്ണത്തിൽ മാത്രമായി പരിമിതപ്പെടരുത്. കൂടുതൽ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതൽ ഉണ്ടാകേണ്ടതുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. അതിനെന്ത് ചെയ്യാനാവുമെന്ന് പരിശോധിക്കും. കാലത്തിനനുസരിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കപ്പെടണം. 

ഇവിടെ അവതരിപ്പിക്കപ്പെടുന്ന എല്ലാ കലാരൂപങ്ങളും തുല്യ പരിഗണന അർഹിക്കുന്നു. എന്നാൽ ഈ കലാരൂപങ്ങളിൽ പ്രതിഫലിക്കപ്പെടാതെ പോകുന്ന ജനവിഭാഗങ്ങൾ ഉണ്ടെന്ന് പരിശോധിച്ചാൽ മനസ്സിലാകും. ഗോത്രകലകൾ അടക്കം ഇവിടെ അടയാളപ്പെടുത്താതെ പോകുന്ന കലാരൂപങ്ങളെ എങ്ങനെ കലോത്സവത്തിൽ ഉൾചേർക്കാം എന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകും. അത് നിർവഹിക്കാൻ നാം ബാധ്യതപ്പെട്ടവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;Incorporation of trib­al arts in arts fes­ti­val will be exam­ined: Min­is­ter V Sivankutty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.