Web Desk

തിരുവനന്തപുരം

June 26, 2020, 10:17 am

ബസ് നിരക്ക് കൂട്ടാൻ ശുപാർശ ; മിനിമം ചാർജ് 10 രൂപയാക്കണം

Janayugom Online

കോവിഡ് കാലത്ത് ബസ് നിരക്ക് കൂട്ടാൻ ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകി. മിനിമം ചാർജ് 10 രൂപയാക്കുന്നത് അടക്കമുള്ള മൂന്ന് ശുപാർശകളാണ് റിപ്പോർട്ടിലുളളത്. മിനിമം ചാർജ് എട്ട് രൂപയായി തുടരുകയാണെങ്കിൽ ദൂരം കുറയ്ക്കണമെന്നാണ് ശുപാർശ.

റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് ഉന്നതതല യോഗം ചേരും. മിനിമം ചാർജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാർശയും കമ്മീഷന്റ റിപ്പോർട്ടിലുണ്ട്.

വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് കഴിഞ്ഞാൽ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാൽ അതു കൂടി കണക്കിലെടുത്തായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക.

Eng­lish sum­ma­ry; increase bus rate

You may also like this video;