നാല് ദിവസത്തിനുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് ഇടുക്കി ജില്ലയിലെ ആങ്കയിലാഴ്ത്തി. തിങ്കളാഴ്ച വൈകിസ്ഥിരീകരിച്ച 3 കോവിഡ് കേസുകൾ ഉൾപ്പെടെ 17 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു മുനിസിപ്പൽ കൗൺസിലറും ജില്ലാ ആശുപത്രിയിലെ നേഴ്സും ഉൾപ്പെടുന്നു.മൂന്നാമത്തെ ആൾ ഇടുക്കി നാരകക്കാനം സ്വദേശിയായാ സോഫ്റ്റ് വെയർ എൻജിനീയർക്കാണ്. ഏലപ്പാറ പിഎച്ച്സിയിലെ ഡോക്ടർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്. തൽക്കാലികമായി പിഎച്ച്സി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഇടുക്കി ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 27 ആയി.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജില്ലയെ റെഡ്സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ-സംസ്ഥാന അതിര്‍ത്തികളിലടക്കം ഇടുക്കിയില്‍ വന്‍ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി തൊടുപുഴ, മൂന്നാര്‍, കട്ടപ്പന എന്നീ പൊലീസ് സബ് ഡിവിഷനുകള്‍ക്ക് പുറമേ വണ്ടിപ്പെരിയാര്‍, നെടുങ്കണ്ടം, അടിമാലി എന്നിങ്ങനെ മൂന്ന് സബ് ഡിവിഷനുകള്‍ കൂടി രൂപീകരിച്ചാണ് സേനാ വിന്യാസം.നിലവിലുള്ള ഡിവിഷനുകളിലെ ഡിവൈ എസ് പി മാര്‍ക്ക് അതാതിടങ്ങളിലും ജില്ലയിലെ നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച്, മുല്ലപ്പെരിയാര്‍ ഡിവൈ എസ് പിമാര്‍ക്ക് പുതിയ ഡിവിഷനുകളിലുമാണ് ചുമതല. എ ആര് ക്യാമ്പിലേതുള്‍പ്പെടെ 1559 പോലീസ് ഉദ്യോഗസ്ഥരാണ് ആറ് ഡിവിഷനുകളിലുമായി ജോലി ചെയ്യുന്നത്. തമിഴ്നാട് അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള 25 കാനന പാതകള്‍ കണ്ടെത്തി അടക്കുകയും ഇവിടങ്ങളില്‍ ഓരോയിടത്തും സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.വാഹന ഗതാഗതം സാധ്യമായ മറ്റ് റോഡുകള്‍ കൂടാതെയാണിത്.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത സബ് ഡിവിഷന് കേന്ദ്രങ്ങളില്‍ പ്രത്യേകം സ്ട്രൈക്കിങ് ഫോഴ്സുകളെയും തയ്യാറാക്കിയിട്ടുണ്ട്. നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ആരോഗ്യ വകുപ്പധികൃതരെ കൂടി ഉള്‍പ്പെടുത്തി ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്. അടിയന്തര ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുള്ള രേഖകളില്ലാതെ റോഡിലിറക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐ പി എസ് ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്പെഷ്യല്‍ ഓഫീസര്‍മാരായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ നിയോഗിച്ചിരുന്നു. കോട്ടയത്ത് കെ എ പി അഞ്ചാം ബറ്റാലിയന് കമാണ്ടന്റ് ആര് വിശ്വനാഥിനെയും ഇടുക്കിയില്‍ കെ എ പി ഒന്നാം ബറ്റാലിയന് കമാണ്ടന്റ് വൈഭവ് സക്സേനയേയുമാണ് സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.
ENGLISH SUMMARY: increase in covid cases in idukki
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.