23 April 2024, Tuesday

കർഷകരുടെ വരുമാന വർധന: ശുപാർശകൾ സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി

Janayugom Webdesk
തിരുവനന്തപുരം
October 26, 2021 10:45 pm

സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നിതിന് ശുപാർശകൾ സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷികോല്പാദനക്ഷമത, ഉല്പന്ന സംഭരണം, ഉല്പന്നങ്ങളുടെ വില, മൂല്യവർധിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയുടെ വർധനവും സംബന്ധിച്ച് ഉപസമിതി ശുപാർശ സമർപ്പിക്കും. മുഖ്യമന്ത്രിയാണ് സമിതിയുടെ അധ്യക്ഷൻ. കൃഷി, തദ്ദേശ സ്വയംഭരണം, സഹകരണം, വ്യവസായം, ധനം വകുപ്പ് മന്ത്രിമാർ അംഗങ്ങളാണ്. സർക്കാർ ഓഫീസ് എന്നതിലുപരി കൃഷിഭവനുകളെ കർഷകരുടെ സഹായ കേന്ദ്രങ്ങൾ എന്ന നിലയിലേക്ക് ഉയർത്തുന്നതിനായി സ്മാർട്ട് കൃഷിഭവൻ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ 2021 ‑22 വർഷം 24000.85 ഹെക്ടറിൽ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളെ പച്ചക്കറിക്കായി ആശ്രയിക്കുന്നതിൽ മാറ്റമുണ്ടാക്കാനും ഇതുവഴി സാധിച്ചു. കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനായി രൂപീകരിക്കുന്ന ബിസിനസ് കമ്പനിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Increase in farm­ers’ income: Cab­i­net sub-com­mit­tee to sub­mit recommendations

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.