9 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 18, 2024
February 9, 2024
October 1, 2023
September 27, 2023
June 6, 2023
September 16, 2022
July 9, 2022
June 27, 2022
June 17, 2022
May 21, 2022

ഇന്ധനവില വര്‍ദ്ധന; ഹെയ്തിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി: രാജ്യത്ത് കലാപാന്തരീക്ഷം

Janayugom Webdesk
പോര്‍ട്ട് ഓ പ്രിന്‍സ്
September 16, 2022 12:59 pm

ജീവിത ചിലവുകളുടെവര്‍ദ്ധനയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്കു മേല്‍ ഇന്ധനവിലയുടെ അമിത ഭാരവും അടിച്ചേല്‍പ്പിച്ചതോടെ ഹെയ്തിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ക്യൂബയുടെ തെക്ക് കിഴക്കായി കിടക്കുന്ന ഹെയ്തിയില്‍ ഡീസലിനും മണ്ണെണ്ണയ്ക്കും നേരിയ വിലവര്‍ദ്ധന പ്രഖ്യാപിച്ചപ്പോള്‍ ഗ്യാസ് വില ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. രാജ്യത്തെ ഗ്യാസ് വില സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. വില വര്‍ദ്ധന പ്രഖ്യാപിച്ചെങ്കിലും ഇത് എന്ന് മുതല്‍ പ്രബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ‘ഹെയ്തിയിലെ വില അന്താരാഷ്ട്ര വിപണിയിലേതിനേക്കാള്‍ വളരെ കുറവാണ്’ എന്നാണ് ഹെയ്തി അധികൃതര്‍ രാജ്യത്തെ പെട്രോള്‍ വില സംബന്ധിച്ച് ട്വീറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ രാജ്യത്ത് ഇതിനകം വര്‍ദ്ധിച്ച് വരുന്ന ജീവിതച്ചെലവിന് പിന്നാലെയാണ് ഇന്ധന വില വര്‍ദ്ധന. രാജ്യ തലസ്ഥാനമായ പോര്‍ട്ട്-ഓ‑പ്രിന്‍സില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ തടഞ്ഞു. നഗരങ്ങളിലെ റോഡുകളില്‍ കല്ലുകള്‍ വച്ചും വാഹനങ്ങളും ടയറുകളും കത്തിച്ചും ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. പ്രതിഷേധം വ്യാപിച്ചതോടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. 2021 ജൂലൈയില്‍ പ്രസിഡന്റ് ജോവനല്‍ മോയ്സിനെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യം അരാജകത്വത്തിലേക്ക് നീങ്ങിയിരുന്നു. ഇതിന് പിന്നാലെ കരീബിയന്‍ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയര്‍ന്നതോടെ രാജ്യമെമ്പാടും കലാപ സമാനമായ അന്തരീക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Increase in fuel prices; In Haiti, peo­ple took to the streets: the atmos­phere of riots in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.