ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ സ്വര്‍ണത്തിനുള്ള ആഗോള ഡിമാന്‍ഡ് 1,083.8 ടണ്‍ ആയി തുടര്‍ന്നെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒന്നു ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. കോവിഡ് 19‑ന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് 298 ടണ്‍ അധിക നിക്ഷേപത്തോടെ 3,185 ടണ്‍ എന്ന റെക്കോര്‍ഡ് നിലയിലും എത്തിയിട്ടുണ്ട്. ഇതേ സമയം ആഭരണങ്ങളുടെ കാര്യത്തില്‍ 39 ശതമാനം ഇടിവോടെ 325 ടണ്‍ എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കും എത്തി. ആഗോള തലത്തിലെ അനിശ്ചിതതത്വവും സാമ്പത്തിക വിപണികളിലെ വന്‍ ചാഞ്ചാട്ടങ്ങളുമാണ് സ്വര്‍ണ ഇടിഎഫുകളിലെ നിക്ഷേപം വര്‍ധിപ്പിച്ചത്. ഈ നിക്ഷേപങ്ങള്‍ ഡോളര്‍ അടിസ്ഥാനത്തിലുള്ള സ്വര്‍ണ വില എട്ടു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കും എത്തിച്ചു. രൂപ അടിസ്ഥാനമായുള്ള സ്വര്‍ണ വിലയും പുതിയ റെക്കോര്‍ഡുകളിലേക്കാണ് എത്തിയത്.
ആഗോള തലത്തിലെ ലോക്ക് ഡൗണ്‍ ജുവല്ലറികളുടെ കാര്യത്തില്‍ വന്‍ ഇടിവാണുണ്ടാക്കിയത്. ഏറ്റവും വലിയ വിപണിയായ ചൈനയില്‍ 65 ശതമാനം ഇടിവുണ്ടായി സ്വര്‍ണ ലഭ്യതയുടെ കാര്യത്തിലും നാലു ശതമാനം ഇടിവുണ്ടായി. ലോക്ക് ഡൗണ്‍ മൂലം ഖനികളും റീസൈക്ലിങ് മേഖലയും പ്രവര്‍ത്തിക്കാത്തതാണു കാരണമായത്. കോവിഡിന്റെ പ്രശ്‌നങ്ങള്‍ ഈ വര്‍ഷം തുടര്‍ന്നും അനുഭവപ്പെടുമെന്നാണ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
സ്വര്‍ണ രംഗത്തെ ആകെ നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 80 ശതമാനം ഇടിഞ്ഞതായും 2020‑ന്റെ ആദ്യ മൂന്നു മാസങ്ങളിലേക്കുള്ള റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ ഉപഭോക്തൃ ഡിമാന്‍ഡ് ആകട്ടെ 28 ശതമാനമാണ് ഇടിഞ്ഞത്. കേന്ദ്ര ബാങ്കുകള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ കാര്യത്തില്‍ എട്ടു ശതമാനം ഇടിവുണ്ടായി. സ്വര്‍ണ ബാറുകള്‍ക്കുള്ള ആവശ്യം 19 ശതമാനം ഇടിഞ്ഞ് 150.4 ടണിലെത്തി. സാങ്കേതികവിദ്യാ രംഗത്തെ ആവശ്യത്തില്‍ എട്ടു ശതമാനം ഇടിവുണ്ടായതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ENGLISH SUMMARY: Increase in gold deposits in the context of covid
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.