4 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 24, 2024
October 17, 2024
October 16, 2024
October 13, 2024
October 12, 2024
October 6, 2024
September 28, 2024
September 24, 2024
September 24, 2024

തീവണ്ടി ദുരന്തങ്ങളേറുന്നു; ആശങ്കയോടെ റെയില്‍വേ, 2022–23 ല്‍ 48 അപകടങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2023 7:52 pm

രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന തീവണ്ടി അപകടങ്ങളില്‍ ആശങ്കയില്‍ റെയില്‍വേ മന്ത്രാലയം. 2022- 23 കാലഘട്ടത്തില്‍ 48 തീവണ്ടി അപകടങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായത്. 2021–22 ല്‍ തുടര്‍ച്ചയായി 35 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 48 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡിഷയിലെ ബലാസോറിലുണ്ടായ അപകടം ഈ വര്‍ഷത്തെ ഏറ്റവും വലിയ അപകടവുമായി മാറി.

തുടര്‍ച്ചയായി അല്ലാതെയുള്ള അപകടങ്ങള്‍ 2022–23 കാലഘട്ടത്തില്‍ 162 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സിഗ്നല്‍ സംവിധാനത്തിലെ തകരാര്‍ വരെ ഇത്തരം അപകടങ്ങളുടെ ഗണത്തിലാണ് റെയില്‍വേ പരിഗണിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി ലോക്കോ പൈലറ്റ് അടക്കമുള്ള ജീവനക്കാരെ നിയമിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

മണിക്കൂറുകള്‍ വിശ്രമമില്ലതെ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാരുടെ അഭാവമാണ് ഏറെ അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് റെയില്‍വേ വിലയിരുത്തുന്നു. എട്ട് മണിക്കൂര്‍ ജോലിക്ക് പകരം വിശ്രമമില്ലതെ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാര്‍ക്ക് പലപ്പോഴും വീഴ്ചകള്‍ സംഭവിക്കാം. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മേഖലാ മാനേജര്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത ബോര്‍ഡ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത് ഗുരുതര വിഷയമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.

വിവിധ വിഭാഗം ജീവനക്കാരുടെ കുറവ് റെയില്‍വേയുടെ താളം തെറ്റിക്കുന്നതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണ റെയില്‍വേയില്‍ മാത്രം ലോക്കോ പൈലറ്റുകളുടെ 392 തസ്തികകളാണ് വര്‍ഷങ്ങളായി ഒഴിഞ്ഞ് കിടക്കുന്നതെന്ന് ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണെന്നും നേതാക്കള്‍ പറയുന്നു.

Eng­lish Sum­ma­ry: Increase in train acci­dents wor­ries Indi­an Railways
You may also like this video

TOP NEWS

November 4, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.