Web Desk

ന്യൂഡൽഹി

February 01, 2020, 4:22 pm

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ സാധ്യത

Janayugom Online

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ സാധ്യത. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം സൂചിപ്പിച്ചത്. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. മാതൃ മരണ നിരക്ക കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം വരുന്നത്. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യവും പോഷകാരോഗ്യവും ഉറപ്പുവരുത്താന്‍ 35600 കോടി വകയിരുത്തുന്നുവെന്നും 28600 കോടി രൂപ വനിതാക്ഷേമത്തിനും വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

നിലവില്‍ വനിതകളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. ഇത് ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. പുരുഷന്‍മാരുടെ കുറഞ്ഞ വിവാഹ പ്രായം 21 ആണ്. 1978‑ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15‑ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റമുണ്ടെന്നും അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കി, അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: Increase the mar­riage age of girls

YOU MAY ALSO LIKE THIS VIDEO