സ്ത്രീകളിൽ പുരുഷ ഹോർമോൺ കൂടിയാൽ ആപത്ത്

Web Desk
Posted on March 24, 2019, 6:57 pm

സ്ത്രീകളിലും പുരുഷന്‍മാരിലും ഉള്ള ഹോര്‍മോണിന്റെ അളവ് വ്യത്യസ്തമാണ്. ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍. എന്നാല്‍ ചില അവസ്ഥകളില്‍ ഈ ഹോര്‍മോണ്‍ സ്ത്രീകളിലും കൂടുതലായിരിക്കും. അങ്ങിനെ സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണുകളുടെ അളവുകൂടിയാല്‍ അന്ധതയ്ക്ക് കാരണമാകുമെന്നു പഠനം.

ബ്രിട്ടനിലെ ബര്മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഐഡിയോപ്പതിക് ഇന്ററാക്രേനിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ തലച്ചോറില്‍ പ്രെഷര്‍ കൂടുന്ന അവസ്ഥ ഉണ്ടാകുമെന്നു പഠനത്തില്‍ പറയുന്നു. തലച്ചോറില്‍ പ്രെഷര്‍ കൂടുകയും, അത് സ്ത്രീകളില്‍ തലവേദനയ്ക്കും അതിനെത്തുടര്‍ന്ന് അന്ധതയിലേക്ക് വഴി തെളിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഇതേ ഹോര്‍മോണ്‍ സ്ത്രീകളില്‍ കൂടുതലായാല്‍ രോമവളര്‍ച്ച വര്‍ദ്ധിക്കുകയും.മുഖക്കുരു ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകായും ചെയ്യും. മാത്രമല്ല സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് ഭാരം കുറവായിരിക്കും. എന്നാല്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കൂടുതലായാല്‍ പുരുഷന്‍മാരേക്കാള്‍ ഭാരം സ്ത്രീകള്‍ക്കുണ്ടാകും. ടെസ്‌റ്റോസ്റ്റിറോണ്‍ പലപ്പോഴും സ്ത്രീകളില്‍ കഷണ്ടി സാധ്യത കൂട്ടുകയും കൈകളുടേയും കാലുകളുടേയും മൃദുത്വം നഷ്ടപ്പെടുത്തുകയും ചെയ്യും. പരുപരുത്ത കൈകള്‍ നിങ്ങള്‍ക്കുണ്ടെില്‍ നിങ്ങളുടെ ശരീരത്തില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ് എന്നുവേണം മനസിലാക്കാന്‍.