Web Desk

December 31, 2019, 7:57 pm

കേന്ദ്രസർക്കാരിന്റെ പുതുവത്സര സമ്മാനം; ട്രെയിൻ യാത്രാനിരക്ക് വർദ്ധിപ്പിച്ചു, ഇന്ന് അർധരാത്രി മുതൽ പുതിയ നിരക്കുകൾ

Janayugom Online

ന്യൂഡൽഹി : ട്രെയിൻ യാത്രാനിരക്കിൽ വർദ്ധനവ്. നോണ്‍ എസി കിലോ മീറ്ററിന് രണ്ട് പൈസയും എസി ക്ലാസിന് കിലോ മീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. ഇന്ന് അർധരാത്രി മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. അടിസ്ഥാന നിരക്കിലാണ് ചാർജ് വര്‍ദ്ധനവ്. റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവാണ് ഒക്ടോബറിൽ ഉണ്ടായത്. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.

റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി

റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിൽ എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തി.

 

Eng­lish sum­ma­ry: Increased train trav­el rates

‘you may also like this video’

v>