വിവാഹേതര ഡേറ്റിങ് ആപ്പ് ഉപയോഗത്തിൽ പങ്കാളികളെ ചതിക്കുന്നത് മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്. ഇന്ത്യക്കാരായ എട്ട് ലക്ഷത്തോളം വിവാഹിതരായ സ്ത്രീകളും പുരുഷൻമാരും വിവാഹേതര ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ ബെംഗളൂരുവിലുള്ള ടെക്കികളാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പുരുഷൻമാരിൽ കൂടുതലായും ഡേറ്റ് ആപ്പ് ഉപയോഗിക്കുന്നുത് ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, പുണെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദാബാദ്, ജയ്പുർ, മുംബൈ, ഛണ്ഡീഗഢ്, ലഖ്നൗ, കൊച്ചി, നോയിഡ, വിശാഖ പട്ടണം, നാഗ്പുർ, സൂറത്ത്, ഇൻഡോർ, ഭൂവനേശ്വർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരാണ്.
ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, പുണെ, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള സ്ത്രീകളും കൂടുതലായി ആപ്പ് പിന്തുടരുന്നു. പുതുവത്സര ആഘോഷത്തിനിടയിലാണ് ആപ്പിന് ഇത്രയധികം ജനപ്രീതിയുണ്ടായത്. ജനുവരി ആദ്യ വാരത്തിൽ ആപ്പിന്റെ സബ്സ്ക്രിപ്പ്ഷനിൽ 300 ശതമാനത്തിന്റെ വളർച്ചയുണ്ടായി.
English summary: increasing cheating couple in india
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.