വാഷിങ്ടണ്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന വന്‍തോതില്‍ സൈനിക വിന്യാസം നടത്തുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഏകാധിപത്യഭരണത്തില്‍ ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈന്‍ ഓഫ് ആക്ചല്‍ കണ്‍ട്രോളിന് സമീപമായാണ് സൈനിക വിന്യാസമെന്നും അദ്ദേഹം പറഞ്ഞു.
ലൈന്‍ ഓഫ് ആക്ചല്‍ കണ്‍ട്രോളിന് സമീപം ലഡാക്കിലും വടക്കന്‍ സിക്കിമിലും വന്‍ തോതില്‍ ചൈനയും ഇന്ത്യയും അടുത്തിടെ സൈനിക വിന്യാസം നടത്തിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാകുന്നതിന്റെ സൂചനകളാണ് ഇത് നല്‍കുന്നത്.
കൊറോണ വൈറസ് സംബന്ധിച്ച് ആഗോളതലത്തില്‍ ചൈനയ്ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ അവര്‍ കൈക്കൊള്ളുന്നില്ലെന്നും അത് മറച്ച് വയ്ക്കാന്‍ വേണ്ടിയാണ് ദക്ഷിണ ചൈനാക്കടലിലും ഇന്ത്യന്‍ അതിര്‍ത്തിയിലും അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. അമേരിക്കക്ക് ശക്തമായി തിരിച്ചടിക്കാന്‍ അറിയാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക ലോകമെമ്പാടുമുള്ള ജനങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു.
english summary
increasing-china-forces-moved-up-to-north-of-india-on-lac-mike-pompeo
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.