Saturday
14 Dec 2019

സംസ്ഥാനത്ത് അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധന

By: Web Desk | Tuesday 2 July 2019 6:40 PM IST


തിരുവനന്തപുരം: അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ക്രമാതീതമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 1,55,414 അര്‍ബുദ രോഗികകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016- 17 വര്‍ഷം 43595 പേരും 2017-18 വര്‍ഷം 54092 പേരും 2018-19 വര്‍ഷം 57727 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്.

ഇക്കാലയളവില്‍ തിരുവനന്തപുരം ആര്‍ സി സി സിയില്‍ 47965 പേരും തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ 13596 പേരും കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ 14536 പേരും എറണാകുളം ജനറല്‍ ആശുപത്രികളില്‍ 14751 പേരും വിവിധ മെഡിക്കല്‍ കോളജുകളിലായി 64566 പേരുമാണ് രോഗം സ്ഥിരീകരിച്ച് രജിസ്റ്റര്‍ ചെയ്തത്. ഡി കെ മുരളിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

You May Also Like This:

Related News