March 29, 2023 Wednesday

Related news

November 20, 2022
October 23, 2022
September 21, 2022
August 18, 2022
June 10, 2022
March 8, 2022
March 3, 2022
February 14, 2022
February 1, 2022
November 17, 2021

എണ്ണ വില വര്‍ദ്ധന ജനങ്ങള്‍ക്ക് എതിരായുള്ള യുദ്ധപ്രഖ്യാപനം: തോമസ് ഐസക്

Janayugom Webdesk
കൊച്ചി
June 15, 2020 6:17 pm

കേന്ദ്ര സര്‍ക്കാർ രാജ്യത്ത് തുടച്ചയായി എണ്ണ വില വർദ്ധിപ്പിക്കുന്നത് കോവി‍ഡിന്റെ മറവിൻ ജനങ്ങൾക്ക് എതിരായുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കൊച്ചിയിൽ കയർ കോർപ്പറേഷന്റെ ഹെൽത്ത് പ്ലസ് മാറ്റുകൾ പുറത്തിറക്കുന്ന ചടങ്ങിൽ മധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

പെട്രോളിനും ഡീസലിനും  തുടര്‍ച്ചായായി ഒമ്പതു ദിവസം കൊണ്ട്  അഞ്ചു രൂപയോളം നികുതി വർദ്ധിപ്പിച്ച് ഒരു സർവകാല റെക്കോഡ് ഇട്ടിരിക്കുകയാണ്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പെട്രോളിൻറെ നികുതി മൂന്നര മടങ്ങും ഡീസലിൻറെ നികുതി ഒമ്പത് മടങ്ങും  വർദ്ധിപ്പിച്ചു.  മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത അവസ്ഥയാണിത്. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 108 ഡോളറായിരുന്ന അസംസ്കൃത എണ്ണ വില ഇപ്പോൾ 38 ഡോളറായി കുറഞ്ഞിരിക്കുകയാണ്. എപ്പോഴൊക്കെ ക്രൂഡ് ഓയിലിൻറെ വില കുറയുന്നുവോ അപ്പോഴൊക്കെ നികുതി വർദ്ധിപ്പിച്ച് ആ ക്രൂഡ് ഓയിൽ വിലയിടിവിൻറെ നേട്ടം ജനങ്ങൾക്ക് നൽകാതെ കേന്ദ്ര സർക്കാർ എടുക്കുകയാണ്. അതേസമയം ക്രൂഡ് ഓയിൽ വില കൂടുമ്പോൾ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികളോട് പറയുകയും ചെയ്യും.

അങ്ങനെ ഇന്ത്യയെ ലോകത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയുള്ള രാജ്യമാക്കി മാറ്റിയിരിക്കുന്നു. ഈ പകർച്ചവ്യാധിക്കാലത്തെ  പെട്രോൾ, ഡീസല്‍ നികുതി വര്‍ദ്ധനിയിലൂടെ ൽ കേന്ദ്ര സർക്കാരിന് രണ്ടര ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണുണ്ടാകുന്നത്. ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞ് അധിക വരുമാനമുണ്ടാക്കുന്ന കേന്ദ്ര സർക്കാർ ഒന്നര ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകിയതെന്നും അതുകൊണ്ട് അവരുടെ ലാഭം വർദ്ധിച്ചതല്ലാതെ രാജ്യത്തിന് ഒരു ഗുണവും ഇതുകൊണ്ട് ഉണ്ടായിട്ടില്ലെന്നും  തോമസ് ഐസക് പറഞ്ഞു.

എക്സൈസ് നികുതിയാണ് കൂട്ടുന്നതെങ്കിൽ അതിൻറെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണം. അത് ഒഴിവാക്കാൻ കേന്ദ്രം സ്പെഷ്യൽ എക്സൈസ് നികുതിയാണ് കൂട്ടുന്നത്.  ഇത് തികച്ചും ജനവിരുദ്ധമായ നയമാണ്, ഇതിൻറെ ഫലമായി രാജ്യത്ത് മാന്ദ്യത്തോടൊപ്പം വിലക്കയറ്റം കൂടി സൃഷ്ടിക്കപ്പെടുന്ന സ്ഥിതി വന്നിരിക്കുകയാണെന്നും  മന്ത്രി പറഞ്ഞു.

ENGLISH SUMMARY: increas­ing the oil price is like a war Declaration

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.