December 3, 2022 Saturday

ആരോഗ്യ പ്രവര്‍ത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നു: രാഷ്ട്രപതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 14, 2020 10:41 pm

റെജി കുര്യന്‍

രാജ്യം നേരിടുന്ന കൊറോണ യുദ്ധത്തിലെ മുന്നണി പോരാളികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ചും ജീവന്‍ നഷ്ടമായ പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ചും രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം.

കോവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് അക്ഷീണം പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോട് രാജ്യം കടപ്പെട്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ അവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അവര്‍ നമ്മുടെ ദേശീയ നായകരാണ്. കൊറോണ യോദ്ധാക്കളെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. നിരവധി ജീവന്‍ രക്ഷിക്കാനും അവശ്യസേവനങ്ങള്‍ ഉറപ്പാക്കാനും, അവരുടെ ജോലിക്കും അപ്പുറം അവര്‍ പ്രവര്‍ത്തിക്കുന്നു.

കോവിഡ് പോരാളികളായ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ദുരന്തനിവാരണ സംഘങ്ങളിലെ അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും വിതരണ ജീവനക്കാരും, ഗതാഗത-റയില്‍വേ- വ്യോമയാന ജീവനക്കാരും വിവിധ സേവനദാതാക്കളും സര്‍ക്കാര്‍ ജീവനക്കാരും സാമൂഹ്യ സേവന സംഘടനകളും ഉദാരമനസ്‌കരായ പൗരന്മാരും ധൈര്യത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രചോദനാത്മകമായ കഥകള്‍ രചിക്കുകയാണ്.

കൊറോണയെ തുടര്‍ന്ന് നഗരങ്ങളും പട്ടണങ്ങളും നിശബ്ദമാകുകയും റോഡുകള്‍ വിജനമാകുകയും ചെയ്യുമ്പോള്‍, ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയും ആശ്വാസവും ജലവും വൈദ്യുതിയും ഗതാഗത- ആശയ വിനിമയ സൗകര്യങ്ങളും പാലും പച്ചക്കറികളും ഭക്ഷണവും പലചരക്കു സാധനങ്ങളും മരുന്നും മറ്റ് അവശ്യവസ്തുക്കളും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. നമ്മുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാന്‍ അവര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തുന്നു. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

Eng­lish sum­ma­ry: inde­pen­dance day mes­sage from president

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.