Web Desk

ന്യൂഡല്‍ഹി

January 01, 2021, 8:59 pm

ആണവോര്‍ജ പ്ലാന്റുകളുടെ വിവരങ്ങള്‍ പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും

Janayugom Online

ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആണവോര്‍ജ പ്ലാന്റുകളുടെ വിവരങ്ങള്‍ പരസ്പരം കൈമാറി. പതിവ് നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണ് വിവരങ്ങള്‍ കൈമാറിയത്. ആണവ അക്രമങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളെയും വിലക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ കരാറിന്റെ ഭാഗമായാണ് കഴിഞ്ഞ 30 വര്‍ഷമായി ഇരു രാജ്യങ്ങളും തുടരുന്ന നടപടി ക്രമം ഈ വര്‍ഷവും തുടര്‍ന്നത്. ഇരു രാജ്യങ്ങളിലെയും ആണവ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ കൈമാറിയ വിവരം വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

ഡല്‍ഹിയിലെയും ഇസ്ലാമാബാദിലെയും നയതന്ത്ര ചാനലുകള്‍ വഴിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കശ്മീര്‍ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും വിവരങ്ങള്‍ കൈമാറിയെന്നത് ശ്രദ്ധേയമാണ്. ആണവോര്‍ജ പ്ലാന്റുകളുടെ കരാര്‍ നിലവില്‍ വരുന്നത് 1988 ലാണ്. 1991 ലാണ് കരാര്‍ പ്രാബല്യത്തിലായത്. എല്ലാ വര്‍ഷവും ജനുവരിയിലാണ് വിവരങ്ങള്‍ കൈമാറി കൊണ്ടിരിക്കുന്നത്.

ENGLISH SUMMARY: India and Pak­istan shared their nuclear installations

YOU MAY ALSO LIKE THIS VIDEO