ഭീകരത: പാകിസ്താനെതിരെ ഇന്ത്യയും അമേരിക്കയും

Web Desk
Posted on March 31, 2019, 12:09 pm

വാഷിങ്ടണ്‍ : ഭീകരതക്ക് വളം നൽകുന്ന  പാകിസ്താനെതിരെ ഇന്ത്യയും അമേരിക്കയും രംഗത്ത്. സ്വന്തം രാജ്യത്തു നിന്നുള്ള ഭീകരതയ്ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇരുരാജ്യങ്ങളും പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകരതയെ തുടച്ചുനീക്കാന്‍ ദൃഢവുമായ നടപടി സ്വീകരിക്കണം. ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വാഷിങ്ടണില്‍ചേര്‍ന്ന ഇന്ത്യ‑യു.എസ്. ഭീകരവിരുദ്ധ സംയുക്ത പ്രവര്‍ത്തകസംഘ യോഗത്തിലാണ് പാകിസ്താനെതിരെ പ്രസ്താവന.   അതേസമയം, ഭീകരര്‍ക്കുനേരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും യു.എസ്. പിന്തുണയറിയിച്ചു.

പുല്‍വാമയിലുണ്ടായ ഭീകരാരക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം ചേര്‍ന്നത്. യു.എസ്. ഭീകരവിരുദ്ധദൗത്യത്തിന്റെ സംഘാടകന്‍ നതാന്‍ സേല്‍സും ഇന്ത്യന്‍ വിദേശകാര്യ ജോയന്റ് സെക്രട്ടറി മഹാവീര്‍ സിങ്‌വിയും യോഗത്തില്‍ പങ്കെടുത്തു.