25 April 2024, Thursday

Related news

March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 23, 2023
August 14, 2023
August 6, 2023

അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി ഇന്ത്യയും യുഎസും താലിബാനുമായി സഹകരിക്കണം: നോം ചോംസ്കി

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2021 8:31 pm

അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി ഇന്ത്യയും അമേരിക്കയും താലിബാനുമായി ഇടപെടലുകള്‍ നടത്തണമെന്ന് തത്വചിന്തകനായ നോം ചോംസ്കി. അവസരങ്ങള്‍ പൂര്‍ണമായും കൊട്ടിയടയ്ക്കാതെ അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി താലിബാനുമായി ഇടപെടലുകള്‍ നടത്താനുള്ള കാര്യക്ഷമമായ വഴികള്‍ തിരഞ്ഞെടുക്കണമെന്നും സൗത്ത് ഏഷ്യ പീസ് ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തിയ വിര്‍ച്വല്‍ സമ്മേളനത്തില്‍ നോം ചോംസ്കി പറഞ്ഞു. 

9/11 ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണേഷ്യയിലും ദക്ഷിണേഷ്യന്‍ ജനങ്ങളിലുമുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്. ഇറാഖ്, മധേഷ്യ, പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ അമേരിക്ക ഫോക്കസ് കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും ചോംസ്കി പരാമര്‍ശിച്ചു. മേഖലയിലെ താല്പര്യങ്ങള്‍ക്കനുസൃതമായി കീഴടങ്ങാനുള്ള താലിബാന്റെ പ്രാരംഭനീക്കം യുഎസ് നിരസിച്ചതിനെ ചോംസ്കി കുറ്റപ്പെടുത്തി. പിന്നീടുണ്ടായ ആക്രമണം ഇറാഖിനെയും മൊത്തം പ്രദേശത്ത് തന്നെയും ആഘാതം സൃഷ്ടിച്ചു. അദ്ദേഹം പറഞ്ഞു. 

മയക്കുമരുന്നിന്റെ വിളവെടുപ്പിലും ധാതുസമ്പത്തുകളിലും ഊന്നിയുള്ള സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് മാറി, വാണിജ്യം, വികസനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലേക്ക് തിരിയുകയാണ് അഫ്ഗാന് വേണ്ടത്. താലിബാനെ അംഗീകരിക്കുകയല്ല, മറിച്ച് അഫ്ഗാന്‍ ജനതയുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടുകൊണ്ടാകണം പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry : india and us should con­sid­er cop­er­at­ing with tal­iban for afghan peo­ple says noam chomsky

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.