June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

യുഎസിൽ നിന്നും ഹെലികോപ്ടർ വാങ്ങുന്നു

By Janayugom Webdesk
February 11, 2020

ഇന്ത്യയും യുഎസും തമ്മിൽ 2.6 ദശലക്ഷം യു എസ് ഡോളറിന്റെ മറ്റൊരു പ്രതിരോധ കരാറിൽ ഒപ്പുവയ്ക്കുന്നു. യുഎസ് പ്രതിരോധ ഉപകരണ നിർമ്മാണ സ്ഥാപനമായ ലേക്ക്ഹീഡ് മാർട്ടിനിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 24 എം എച്ച് ‑60 ആർ സീഹാക്ക് ഹെലികോപ്ടറുകൾക്കായാണ് കരാർ ഒപ്പുവയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടയിൽ കരാറിൽ ഒപ്പുവയ്ക്കും. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യൻ നേവിയ്ക്ക് വേണ്ടി വാങ്ങുന്ന ഹെലികോപ്ടറുകൾ അധികം വൈകാതെ തന്നെ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതിരോധ മന്ത്രാലയം സൂചിപ്പിക്കുന്നനത്.

24 എം എച്ച് ‑60 ആർ സീഹാക്ക് ഹെലികോപ്ടറുകളോടൊപ്പം അതിൽ ഘടിപ്പിക്കുന്ന റഡാറുകൾ, ടോർപിഡോകൾ എജിഎം ഹെൽഫയർ മിസൈലുകളും ഇന്ത്യ വാങ്ങുന്നുണ്ട്. 2007 ൽ തന്നെ ഇന്ത്യ യുഎസ് പ്രതിരോധോപകരണ ഇടപാടുകൾ 17 ദശലക്ഷം യുഎസ് ഡോളർ കടന്നിരുന്നു. ഇന്ത്യയുടെ പരമ്പരാഗത ആയുധ വിതരണക്കാരായ റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകൾ വെട്ടിക്കുറച്ച ശേഷമാണ് ഇന്ത്യ നവീന പ്രതിരോധ ഉപകരണണങ്ങൾക്കായി യുഎസിലേക്ക് ശ്രദ്ധതിരിക്കുന്നത്. ഓരോ പ്രതിരോധ ഇടപാടിലും വിവാദങ്ങളും പിൻതുടർന്നിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണം നടത്തുന്നതിനായി മുപ്പതോളം ആളില്ലാ വിമാനങ്ങളും 250 കോടി ഡോളർ ചെലവിൽ ഇന്ത്യ യുഎസിൽ നിന്ന് വാങ്ങുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അധികൃതർ സൂചിപ്പിക്കുന്നു.

Eng­lish Sum­ma­ry: India and US sign a $ 2.6 mil­lion defense agreement

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.