ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യയുടെ 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. ടി20 മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണർ രോഹിത് ശർമയ്ക്ക് പകരം ശുഭ്മൻ ഗിൽ ടീമിൽ ഇടംനേടി. ഇന്ത്യ എ ടീമിനുവേണ്ടി ന്യൂസിലൻഡിൽ മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുത്തിരുന്നത്. ന്യൂസിലൻഡ് എ ടീമിനെതിരായ ടെസ്റ്റിൽ താരം ഇരട്ട സെഞ്ച്വറിനേടിയിരുന്നു. ആദ്യം ഇന്നിങ്സിൽ 83 റൺസും രണ്ടാം ഇന്നിങ്സിൽ 204 റൺസുമാണ് ഗിൽ അടിച്ചെടുത്തത്.
ബാറ്റ്സ്മാന് ലോകേഷ് രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ന്യൂസിലന്‍ഡിനെതിര നടന്ന ടി20 പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് കൂടിയായിരുന്നു താരം. ഡൽഹി ഫാസ്റ്റ് ബൗളർ നവദീപ് സെയ്നിയും വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പൃഥ്വി ഷായും ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഫിറ്റ്നസ് വിജയിക്കാനായാൽ ഇഷാന്ത് ശർമ്മക്കും ടീമിൽ ഇടംനേടാം. ന്യൂസിലൻഡിൽ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 21നും രണ്ടാം ടെസ്റ്റ് ഫെബ്രുവരി 29നും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.
English Summary: India announces 16-man squad for the Test series against New Zealand
You may also like this video