19 April 2024, Friday

Related news

March 1, 2024
January 9, 2024
January 8, 2024
January 7, 2024
January 6, 2024
January 6, 2024
December 20, 2023
December 6, 2023
October 19, 2023
July 29, 2023

ബംഗ്ലദേശില്‍ ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ

Janayugom Webdesk
July 25, 2022 12:53 pm

ബീഫ് ഇറക്കുമതി പുനഃരാരംഭിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആഭ്യര്‍ത്ഥിച്ചു. ഗാര്‍ഹിക കന്നുകാലി മേഖലയും പ്രാദേശിക കന്നുകാലി കര്‍ഷകരെ സംരക്ഷിക്കാനും വേണ്ടിയാണ് ഇന്ത്യയില്‍ നിന്ന് എരുമ മാംസം ഉള്‍പ്പെടെ മറ്റ് ശീതീകരിച്ച മാംസത്തിന്റെ ഇറക്കുമതി ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. അതേസമയം നിലവിലെ പ്രശ്നം പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യന്‍ എംബസി ഫിഷറീസ് കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

2022 ഏപ്രിലില്‍ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഇറക്കുമതി നയത്തില്‍ 2021–24 വിജ്ഞാപനമനുസരിച്ച് ശീതീകരിച്ച എരുമ മാംസ ഇറച്ചി ഇറക്കുമതി ചെയ്യുന്നതിന് കന്നുകാലി വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കത്തില്‍ പറയുന്നു. ഇറക്കുമതി നയത്തില്‍ സംഭവിച്ച മാറ്റം ബിസിനസുകളെ ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള മാംസത്തിന്റെ ആഗോള കയറ്റുമതിക്കാരാണ് ഇന്ത്യന്‍ കമ്പനികള്‍. ഇപ്പോള്‍ ബംഗ്ലാദേശ് മാംസ ഉല്പാദനത്തില്‍ സ്വയം പര്യാപ്തമാണ്. 2020- 21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8.44 ദശലക്ഷം ടണ്ണിലധികം മാംസം ഉല്പാദിപ്പിച്ചതായാണ് കന്നുകാലി സേവന വകുപ്പിന്റെ (ഡി.എല്‍.എസ്) കണക്ക്. 

2017- 18 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2.5 മില്യണ്‍ യു.എസ് ഡോളറാണ് മാംസം ഇറക്കുമതിക്കായി ചെലവഴിച്ചുവെന്നും സൂചനയുണ്ട്. ഇവരില്‍ ആഡംബര ഹോട്ടലുകളും മാംസം ഇറക്കുമതി ചെയ്യുന്നുണ്ട്. 14 രാജ്യങ്ങളില്‍ നിന്നാണ് ബംഗ്ലാദേശ് മാംസം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ, എത്യോപ്യ, ഫ്രാന്‍സ്, കൊറിയ, തായ്ലന്‍ഡ്, ചൈന, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), യു.എസ്.എ, പാകിസ്ഥാന്‍, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവയാണ്. 

Eng­lish Summary:India asks Bangladesh to resume beef imports
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.