നങ്കൂരമിട്ട് മാര്‍ഷ്, തകര്‍ത്തടിച്ച് മാക്സ്വെല്‍; ഇന്ത്യയ്ക്ക് 299 റണ്‍സ് വിജയ ലക്ഷ്യം

Web Desk
Posted on January 15, 2019, 1:13 pm

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 299 റണ്‍സ് വിജയ ലക്ഷ്യം. ഒരുസമയം തകര്‍ച്ചയുടെ വക്കിലായിരുന്ന ഓസീസിനെ കരകയറ്റിയത് ഷോൺ മാർഷിന്റെ സെഞ്ചറിയാണ്. അവസാന ഓവറുകളില്‍ മാക്സ്വെലും തകര്‍ത്തടിച്ചതോടെ ഓസീസ് ഓമ്പത് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി.

ഒരറ്റത്ത് നങ്കൂരമിട്ട മാര്‍ഷ് 123 പന്തിൽ 131 റൺസെടുത്തു. മാക്സ്‌വെൽ 37 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്തു. 48–ാം ഓവറിൽ മാർഷ്, മാക്സ്‌വെൽ എന്നിവരെ പുറത്താക്കിയ ഭുവനേശ്വർ കുമാറാണ് ഓസീസ് സ്കോർ 300 കടക്കാതെ കാത്തത്. ഭുവി 10 ഓവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ മൽസരം തോറ്റ ഇന്ത്യയ്ക്ക് പരമ്പരയിൽ ജീവൻ നിലനിർത്താൻ വിജയം അനിവാര്യമാണ്.