കങ്കാരുക്കള്‍ക്ക് അടിപതറുന്നു

Web Desk
Posted on January 05, 2019, 5:48 pm
സിഡ്നി: ഇന്ത്യയുയര്‍ത്തിയ റണ്‍മലയെ കൈയ്യെത്തിപ്പിടിക്കാന്‍ കളത്തിലിറങ്ങിയ കങ്കാരുക്കള്‍ക്ക് അടിപതറുന്നു. ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ 83.3 ഓവറിൽ ഓസ്ട്രേലിയ ആറ് വിക്കറ്റു നഷ്ടത്തിൽ 236 റൺസെന്ന നിലയിലാണ്. വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
28 റൺസെടുത്ത പീറ്റർ ഹാൻഡ്സ്കോംബും 25 റൺസെടുത്ത പാറ്റ് കമ്മിൻസുമാണു ക്രീസിൽ. മർക്കസ് ഹാരിസ് (79), ഉസ്മാൻ ഖവാജ (27), മാർനസ് ലബുഷെയ്ൻ (38), ഷോൺ മാർഷ് (8), ട്രവിസ് ഹെഡ് (20), ടിം പെയ്ൻ (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്. കുൽദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റുകൾ നേടി.

ഒന്നാം ഇന്നിങ്സിൽ ഏഴ് വിക്കറ്റു നഷ്ടത്തിൽ 622 റൺസെടുത്ത ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു.