രണ്ടും കല്‍പ്പിച്ച് കങ്കാരുക്കള്‍ കളത്തില്‍; കരുതലില്ലേല്‍ കപ്പ് കപ്പലുകേറും

Web Desk
Posted on March 13, 2019, 3:41 pm

ന്യൂഡല്‍ഹി: ഇന്ത്യ- ഓസ്‌ട്രേലിയ അവസാന ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ്. അഞ്ച് ഏകദിനങ്ങള്‍ ഉള്ള പരമ്പരയില്‍ ഇരു ടീമുകളും രണ്ട് മത്സരങ്ങല്‍ വീതം ജയിച്ചതോടെ ഇന്നത്തെ വിജയികളാകും പരമ്പര സ്വന്തമാക്കുന്നത്.

ഓസീസിന്റെ തുടക്കം തന്നെ മികച്ചതായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണറന്മാരായ ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ കവാജയും ചേര്‍ന്ന് അടിച്ച് കൂട്ടിയത് 76 റണ്‍സായിരുന്നു. 27 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചിനെ ജഡേജ കൂടാരം കയറ്റിയെങ്കിലും കളത്തിലെത്തിയ പീറ്റര്‍ ഹാന്‍ഡ്‌സ് കോമ്പ് കവാജയ്‌ക്കൊപ്പം ചേര്‍ന്ന് പോരാട്ടം തുടരുകയാണ്. 100 പന്തില്‍ നിന്ന് 98 റണ്‍സ് നേടിയ കവാജയും 43 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ ഹാന്‍സ് കോമ്പുമാണ് കളത്തിലുള്ളത്.

രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് നേടിയത്.