മൊഹാലിയില്‍ മോഹജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു

Web Desk
Posted on March 10, 2019, 12:40 pm

മൊഹാലി: ഓസീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം ഏകദിനം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ 32 റണ്‍സിന് ഇന്ത്യയെ കീഴ്‌പ്പെടുത്തയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ്.

ധോണിക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ റൃഷഭ് പന്ത് ടീമില്‍ ഇടം പിടിച്ചേക്കും. ഓപ്പണിംഗ് കൂട്ടുകെട്ടായ രോഹിത്-ധവാന്‍ സഖ്യത്തിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് തലവേദന. ഉച്ചയ്ക്ക് 1.30 ന് മൊഹാലിയിലാണ് മത്സരം.