ധോണി തുഴഞ്ഞില്ല, എന്നിട്ടും ഇന്ത്യ തോറ്റു ഈ തോല്‍വിക്ക് ആരെ പഴിചാരും

Web Desk
Posted on February 28, 2019, 12:34 pm

കങ്കാരുക്കളുടെ മണ്ണില്‍ പോയി അനായാസം കപ്പുമായി എത്തിയ ഇന്ത്യയ്ക്ക് സ്വന്തം നാട്ടില്‍ കാലിടറിയത് എങ്ങനെ. കളിച്ച രണ്ട്  ട്വന്‍റി 20യും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായത് പരമ്പര മാത്രമല്ല അഭിമാനം കൂടിയാണ്.

Image result for india australia t20 series

ആദ്യ മത്സരത്തിലെ തോല്‍വിക്ക് കാരണം ധോണിക്ക് മുകളില്‍ ചാരിയെങ്കില്‍ രണ്ടാം മത്സരത്തിലെ തോല്‍വിക്ക് കാരണം എന്ത്? 22 പന്തില്‍ നിന്ന് 40 റണ്‍സടിച്ച ധോണി തന്നെയാണോ ഈ തോല്‍വിക്കും കാരണം

India vs Australia,Virat Kohli,Bengaluru T20I

ഭേതപ്പെട്ട ഒരു സ്‌കോര്‍ നേടിയിട്ടും പേരുകേട്ട കളിക്കാരാരും ഇല്ലാതിരുന്ന ഓസീസ് എങ്ങനെ വിജയിച്ചു. ഇന്ത്യയുടെ ബാറ്റിഗിന്റെ പോരായ്മയോ അതേ റണ്‍സ് വഴങ്ങുന്നതില്‍ ബൗളറന്മാര്‍ ധാരാളിത്തം കാണിച്ചതോ.

MS Dhoni

ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യയ്ക്ക് നേടാനായത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സായിരുന്നു. ഇതില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടതാകട്ടെ മൂന്ന് താരങ്ങള്‍ മാത്രമാണ്. 50 റണ്‍സ് നേടിയ കെ എല്‍ രാഹുലും, 24 റണ്‍സ് നേടിയ കോലിയും, 29 റണ്‍സ് നേടിയ ധോണിയുമാണ് ആ താരങ്ങള്‍.

India vs Australia,Virat Kohli,Glenn Maxwell

ഇതില്‍ ധോണിയുടെ മെല്ലപോക്കായിരുന്നു ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നായിരുന്നു വാദം. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാര്‍ കൂടാരം കയറാന്‍ മത്സരിച്ചതിനൊപ്പം ധോണിയും പോയെങ്കില്‍ ഇന്ത്യയുടെ തോല്‍വി ഇതിലും നാണെകെട്ടത് ആയനെ. ഈ മത്സരത്തില്‍ ഇന്ത്യ പൊരുതി തന്നെയാണ് തോറ്റത്.

India vs Australia 1st T20I

എന്നാല്‍ രണ്ടാം മത്സരത്തിലെ തോല്‍വിക്ക് ആരെ പഴി പറയും. റിഷഭ് പന്ത് ഒഴികെ കളത്തിലിറങ്ങിയവരെല്ലാം മാന്യമായി ബാറ്റ് വീശി. പുറത്താകാതെ 38 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ കോലി തന്നെയാണ് നിരയില്‍ മുന്നില്‍. 26 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ രാഹുലും 23 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ധോണിയും ഇന്ത്യന്‍ സ്‌കോര്‍ 190 ല്‍ എത്തിക്കാന്‍ സഹായിച്ചു.

Glenn Maxwell executing a shot during his knock of 113 runs against India in T20 I at Bengaluru on Wednesday.

മികച്ച ഒരു സ്‌കോര്‍ നേടിയിട്ടും ഇന്ത്യയ്ക്ക് സ്വന്തം നാട്ടില്‍ വിജയിക്കാനായില്ല. പ്രതികാര ദാഹികളായ കങ്കാരുക്കള്‍ക്ക് മുന്നില്‍ പന്തെറിയുമ്പോള്‍ ഇന്ത്യന്‍ ബൗളറന്മാര്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമായിരുന്നു. ഓസീസിനെ തുടക്കത്തില്‍ ഇന്ത്യയ്ക്ക് പിടിച്ചുകെട്ടാന്‍ ആയെങ്കിലും പിന്നീട് കെട്ട് പൊട്ടിച്ച കങ്കാരുക്കളെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്കായില്ല. ഇന്ത്യന്‍ ഗ്രൗണ്ടുകളില്‍ കളിച്ച് പരിചയമുള്ള മാക്‌സവെല്ലിനെ തടുക്കാന്‍ ഇന്ത്യന്‍ ബൗളറന്മാര്‍ക്ക് ആയില്ല എന്നതാണ് വാസ്തവം. 55 ബോളില്‍ നിന്നാണ് മാക്‌സ്വെല്‍ 113 റണ്‍സ് അടിച്ചത്.

India vs Australia 2nd T20I: Glenn Maxwell smashed his 3rd T20I hundred to lead his team to victory (AP Photo)

ഇനിയുള്ള ഏകദിനങ്ങളിലും ഇതേ പ്രകടനം തുടര്‍ന്നാല്‍ കങ്കാരുക്കള്‍ക്ക് മുന്നില്‍ നാണംകെട്ട് തല താഴ്ത്തേണ്ടി വരും കോലിക്കും കൂട്ടര്‍ക്കും.