ഒരു ദിനം ബാക്കി; ജയത്തിലേക്കിനി രണ്ട് വിക്കറ്റ് ദൂരം

Web Desk
Posted on December 29, 2018, 6:31 pm

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയത്തിനരികെ. അഞ്ചാം ദിനം ഓസീസിന്‍റെ രണ്ട് വിക്കറ്റും കൂടി സ്വന്തമാക്കാന്‍ കഴി‍ഞ്ഞാല്‍ ഇന്ത്യക്ക് വിജയം കൈപ്പിടിയിലൊതുക്കാം.

നാലാം ദിനം കളി അവസാനിക്കുമ്പോള്‍  ഓസ്‌ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലാണ്. അവസാന ദിനമായ നാളെ  ഓസ്‌ട്രേലിയക്ക് വിജയിക്കണമെങ്കില്‍ 141 റണ്‍സ് കൂടി നേടണം.

മൂന്നു വിക്കറ്റെടുത്ത ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത ബുംറയും ഷമിയുമാണ് ഓസീസിനെ തകര്‍ത്തത്.  എന്നാല്‍ വാലറ്റത്ത് പൊരുതിയ കമ്മിന്‍സ് മത്സരം അഞ്ചാം ദിവസത്തിലേക്ക് എത്തിച്ചു. 103 പന്തില്‍ 61 റണ്‍സുമായി കമ്മിന്‍സും ആറു റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍.