Web Desk

സിഡ്നി

January 10, 2021, 11:40 am

ഇന്ത്യയ്ക്ക് 407 റണ്‍സ് വിജയലക്ഷ്യം; ജഡേജ പരമ്പരയില്‍ നിന്ന് പുറത്ത്

Janayugom Online

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 407 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 132 പന്തില്‍ 84 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടീം പെയ്ന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് 73 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ നാലു റണ്‍സെടുത്ത മാത്യു വെയ്ഡിനെയും സെയ്നി മടക്കി. 81 റണ്‍സെടുത്ത സ്മിത്തിനെ അശ്വിനും പുറത്താക്കി.

നാലാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 49 റണ്‍സ് എന്ന നിലയിലാണ്. 58 പന്തില്‍ 26 റണ്‍സുമായി രോഹിത് ശര്‍മ്മയും 57 പന്തില്‍ 30 റണ്‍സ് എടുത്ത ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളിലുമായി നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നിലത്തിട്ടത്. അതില്‍ പലതും മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. അതേസമയം, ബാറ്റിംഗിനിടെ പന്ത് കൈയിന്‍റെ തള്ളവിരലില്‍ കൊണ്ട ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. സ്കാനിംഗിന് വിധേയനാക്കിയ ജഡേജയുടെ വിരലിലെ എല്ലില്‍ പൊട്ടലുണ്ടെന്നും ജഡേജക്ക് നാലു മുതല്‍ ആറാഴ്ച വരെ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Eng­lish sum­ma­ry: India- Aus­tralia test 4th day
You may also like this video: