Web Desk

ന്യൂഡല്‍ഹി

December 16, 2020, 9:26 pm

ഇന്ത്യവിടുന്ന ബംഗ്ലാദേശികളുടെ എണ്ണം കൂടുന്നു

Janayugom Online

കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ അനധികൃതമായി ഇന്ത്യയിലേക്കെത്തുമ്പോള്‍ പിടിക്കപ്പെടുന്ന ബംഗ്ലാദേശികളുടെ എണ്ണത്തേക്കാള്‍ ഇന്ത്യവിടുമ്പോള്‍ പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ (എന്‍സിആര്‍ബി) എന്നിവ പുറത്തുവിട്ട രേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ 14 വരെ 3,173 അനധികൃത കുടിയേറ്റക്കാരെയാണ് ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കവെ ബിഎസ്എഫ് പിടികൂടിയത്.

ഇതേകാലയളവില്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയപ്പോള്‍ പിടിയിലായവരുടെ എണ്ണം 1,115 ആണ്. 2017–19 വര്‍ഷങ്ങളില്‍ ഇന്ത്യവിടുന്ന ബംഗ്ലാദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കാണാന്‍ കഴിയുന്നത്. 821, 2971, 2638 എന്നിങ്ങനെയാണ് ഈ മൂന്നു വര്‍ഷങ്ങളിലെ കണക്ക്.

ഇതേവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ എത്തിയവരുടെ എണ്ണം യഥാക്രമം 871, 1118, 1351 എന്നിങ്ങനെയാണ്. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തികള്‍ അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച് 2017ലെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായുള്ളത്. സാധുവായ തിരിച്ചറിയല്‍ രേഖകളില്ലാതെ ബംഗ്ലാദേശ് അതിര്‍ത്തി കടക്കുന്നതിനിടെ 892 ഇന്ത്യക്കാര്‍ പിടിയിലായി. ബംഗ്ലാദേശില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യക്കാരുടെ എണ്ണം 276 ആണ്.

you may also like this video;