ന്യൂഡൽഹി: അനധികൃത കുടിയേറ്റം തടയുന്നതിന് ഇന്ത്യാ- ബംഗ്ളാദേശ് അതിർത്തിയിൽ കമ്പി വേലി നിർമ്മിക്കുന്ന നടപടി സമയബന്ധിതമായി പൂർത്തിയാക്കാൻ മോഡി സർക്കാരിന് കഴിഞ്ഞില്ല. മിസോറാം സംസ്ഥാനവുമായി 318 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബംഗ്ളാദേശുമായി അതിർത്തി പങ്കിടുന്നത്. ഇതിൽ 233 കിലോമീറ്റർ അതിർത്തിയിൽ കമ്പിവേലി നിർമ്മിക്കാനായിരുന്നു തീരുമാനം. 2013ൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്.
2020 മാർച്ചിൽ പൂർത്തിയാക്കുമെന്ന് പുതിയ സമയക്രമം സർക്കാർ പുറപ്പെടുവിച്ചു. എന്നാൽ മാർച്ചിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ പറയുന്നത്.
എൻജിനിയറിങ് പ്രോജക്ട്സ് ഇന്ത്യാ ലിമിറ്റഡ് ( ഇപിഐഎൽ), നാഷണൽ പ്രോജക്സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് ( എൻപിസിസിഎൽ) എന്നീ രണ്ട് സർക്കാർ ഏജൻസികളെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ 233 കിലോമീറ്റർ എൻപിസിസിഎല്ലും 83 കിലോമീറ്റർ ഇപിഐഎൽ) കമ്പി വേലി നിർമ്മിക്കുമെന്നായിരുന്നു ധാരണ. ഇതിൽ ഇപിഐഎൽ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി. എന്നാൽ കാലാവധി അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ എൻപിസിസിഎൽ 50 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പോലും ഇനിയും പൂർത്തിയാക്കിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.