25 April 2024, Thursday

രണ്ട് വർഷത്തിന് ശേഷം ഇന്ത്യ‑ബംഗ്ലാദേശ് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു

Janayugom Webdesk
കൊൽക്കത്ത
May 29, 2022 2:48 pm

കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന ഇന്ത്യ‑ബംഗ്ലാദേശ് ട്രെയിൻ സർവീസുകൾ ഇന്ന് പുനരാരംഭിച്ചു. രാവിലെ 7.10 ന് കൊൽക്കത്ത സ്റ്റേഷനിൽ നിന്ന് ബന്ധൻ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്താണ് സർവീസ് പുനരാരംഭിച്ചത്.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായി ഈസ്റ്റേൺ റയിൽവേ (ഇആർ) ഉദ്യോഗസ്ഥൻ പറഞ്ഞു.

2020 മാർച്ചിന് ശേഷമുള്ള ആദ്യ യാത്രയിൽ മൈത്രീ എക്സ്പ്രസ് കൊൽക്കത്തയിൽ നിന്ന് നാളെ രാവിലെ ബംഗ്ലാദേശ് തലസ്ഥാനത്തേക്ക് പോകുമെന്നും അധികൃതർ പറഞ്ഞു.

കൊൽക്കത്തയ്ക്കും ഖുൽനയ്ക്കും ഇടയിലും സര്‍വീസ് നടത്തുന്ന ബന്ധൻ എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസമാണുള്ളത്. കൊൽക്കത്തയെ ബംഗ്ലാദേശ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മൈത്രീ എക്സ്പ്രസ് ആഴ്ചയില്‍ അഞ്ച് ദിവസവും സർവീസ് നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Eng­lish summary;India-Bangladesh Train Ser­vices Resume After 2 Years

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.