രണ്ടാം അങ്കത്തിലും ഇന്ത്യ തന്നെ കേമന്മാര്‍

Web Desk
Posted on March 05, 2019, 9:31 pm

നാഗ്പൂര്‍: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. 8 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ 250 (48.2) റണ്‍സ് പിന്തുടര്‍ന്ന് ഓസീസ് 10 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്ത് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഇതോടെ, അഞ്ച് കളികളുള്ള പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയം നേടി മുന്നിലെത്തി.

ഇന്ത്യന്‍ നായകന്‍ വിരാത് കോലി നേടിയ 116 റണ്‍സ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തു. ശിഖര്‍ ധവാന്‍ (21), അമ്പാട്ടി റായിഡു (18), വിജയ് ശങ്കര്‍ (46), കേദാര്‍ ജാദവ് (11), രവീന്ദ്ര ജഡേജ (21) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.