Web Desk

മെല്‍ബണ്‍

December 29, 2020, 10:01 am

മെല്‍ബണില്‍ തിരിച്ചടിച്ച് ഇന്ത്യ; ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്തു

Janayugom Online

അഡ്‌ലെയ്ഡ് ടെസ്റ്റിലെ പരാജയത്തിന് മെല്‍ബണില്‍ തിരിച്ചടി നല്‍കി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. ഓസീസ് ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ന ഷ്ടമായത്. ആദ്യ ഇന്നിങ്‌സിലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ 36 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 40 പന്തില്‍ നിന്ന് 27 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയെ 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ 200 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി. 69 റണ്‍സിന്റെ ലീഡ് മാത്രം.

നാലാം ദിനത്തില്‍ പാറ്റ് കമ്മിന്‍സിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന് ആദ്യ പ്രഹമേല്‍പ്പിച്ചത്. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരന്‍ സിറാജ് രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

Eng­lish sum­ma­ry; India beat Australia

You may also like this video: