Web Desk

ദോഹ

June 07, 2021, 10:44 pm

ഛേത്രിയുടെ ഇരട്ടയടി; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

Janayugom Online

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. നായകനായ സുനില്‍ ഛേത്രിയാണ് രണ്ട് ഗോളുകളും നേടിയത്.

അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ചിംഗ്ലന്‍സനയ്ക്കായിരുന്നു. ബ്രാണ്ട­ണ്‍ എടുത്ത കോര്‍ണറില്‍ നിന്ന് ഒരു ബുള്ളറ്റ് ഹെഡര്‍ സെന തോടുത്തപ്പോള്‍ ഗോളെന്നുറപ്പിച്ചത് ആയിരുന്നു. എന്നാല്‍ ഗോള്‍ ലൈനില്‍ നിന്ന് ഒരു ബ്ലോക്കോടെ ബംഗ്ലാദേശ് ഡിഫന്‍സ് ആ ഗോള്‍ തടഞ്ഞു.

രണ്ടാം പകുതിയില്‍ ഇന്ത്യ കൂടുതല്‍ ആ­ധിപത്യം പുലര്‍ത്തി. 79-ാം മിനിറ്റിലും ഇഞ്ച്വറി ടൈമിലും ഛേത്രിയിലൂടെ ഇന്ത്യ വിജയവും കണ്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ആദ്യ ജയമാ­ണിത്. ആറ് പോയിന്റോടെ അഫ്ഗാനി­സ്ഥാ­­നെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.

Eng­lish sum­ma­ry: India beat bangladesh in world cup qual­i­fi­ca­tion match

You may also like this video: