ബേ ഓവലില്‍ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. അഞ്ചാമത്തേയും അവസാനത്തേയും ട്വന്റി20 മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ കിവികളെ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ജയത്തോടെ ട്വന്റി 20 പരമ്പര 5–0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. സ്കോര്‍ ഇന്ത്യ: 3/163 (20 ഓവര്‍). ന്യൂസിലാന്‍ഡ്: 9/156 (20 ഓവര്‍).
ടോസിനു ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടാനായത്. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ടീമിനെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു. ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹിറ്റ്മാന് 60 റണ്‍സുമായി ടീമിന്റെ ടോപ്സ്കോററായി. 41 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്സറുമായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.
33 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ടു സിക്സും നാലു ഫോറും സഹിതം 45 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ രോഹിത് രാഹുല്‍ സഖ്യം 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് അയ്യര്‍ 33 റണ്‍സോടെയും മനീഷ് പാണ്ഡെ 11 റണ്‍സോടെയും പുറത്താകാതെ നിന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് തുടക്കം പിഴച്ചു. മാര്ട്ടിന് ഗപ്ടില്‍ (2), കോളിന് മണ്‍റോ (15), ടോം ബ്രൂസ് (0), ഡാരില്‍ മിച്ചല്‍ (0), തുടങ്ങിയ മധ്യനിര താരങ്ങള്‍ക്ക് തിളങ്ങാനായില്ല. ടിം സീഫെര്‍ട്ട് (50), റോസ് ടെയ്ലര് (53) എന്നിവര്‍ പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍മാര്‍ ജയം ഇന്ത്യയുടെ വരുതിയിലാക്കി.
English Summary: India beat New Zealand by seven runs in the fifth T20
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.