Monday
22 Apr 2019

സാഫ് കപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

By: Web Desk | Wednesday 12 September 2018 9:45 PM IST


Saff Cup- Janayugom

ധാക്ക: അയല്‍രാജ്യമായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കുവേണ്ടി ഇരട്ട ഗോളുകള്‍ നേടി. 48, 69 മിനിറ്റുകളിലായിരുന്നു മന്‍വീറിന്റെ ഗോളുകള്‍. പകരക്കാരനായിറങ്ങിയ സുമീത് പാസിയാണ് ഇന്ത്യയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചത്. ഫൈനലില്‍ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളികള്‍.

മലയാളി താരം ആഷിഖ് കുരുണിയന്‍ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയതിലൂടെ ഗ്രൂപ്പ് റൗണ്ടിലെ രണ്ടു മത്സരങ്ങളിലും സെമിയിലും ആദ്യ ഇലവനില്‍ സ്ഥാനം നേടി.

88ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാകിസ്ഥാനുവേണ്ടി ആശ്വാസ ഗോള്‍ നേടിയത്. 86ാം മിനിറ്റില്‍ ഇന്ത്യയുടെ ലാല്ലിയാന്‍സുവാല ചാങ്‌തെയും പാകിസ്ഥാന്റെ മുഹ്‌സിന്‍ അലിയും ചുവപ്പ് കാര്‍ഡും കണ്ട് പുറത്തായി. ഇത് നാലാം തവണയാണ് പാകിസ്ഥാന്‍ സാഫ് കപ്പ് സെമിയില്‍ പുറത്താകുന്നത്.

എട്ടാമത് സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഫൈനലില്‍ ഇറങ്ങുക.