Web Desk

ടോക്കിയോ

July 27, 2021, 9:04 am

ഒളിംമ്പിക്‌ ഹോക്കി: സ്‌പെയ്‌നിനെ തകര്‍ത്ത് ഇന്ത്യയുടെ ഉജജ്വല തിരിച്ചുവരവ്

Janayugom Online

ഒളിംമ്പിക് പുരുഷ ഹോക്കിയില്‍ സ്‌പെയ്‌നിനെ തകര്‍ത്ത് ഇന്ത്യയുടെ ഉജജ്വല തിരിച്ചുവരവ്. പൂള്‍ എ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളിനാണ് സ്‌പെയിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കായി സിമ്രന്‍ജിത്ത് സിങ് രണ്ടും രുപീന്ദര്‍ പാല്‍ സിങ് ഒരു ഗോളും നേടി. കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.

തുടക്കത്തിലെ ആക്രമണത്തിലൂന്നിയാണ് ഇന്ത്യ പന്തുതട്ടിയത്. 14-ാം മിനിറ്റില്‍ തന്നെ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി. വലതു വിങ്ങില്‍ നിന്നും ലഭിച്ച പാസ് സിമ്രന്‍ജിത്ത് സിങ് വലയ്ക്കുള്ളിലെത്തിച്ചു. 15 ആം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി സ്‌ട്രോക്ക് രൂപീന്ദര്‍ പാല്‍ സിങ് ഗോളാക്കി മാറ്റി. 51 ആം മിനിറ്റില്‍ രൂപീന്ദര്‍ പാല്‍ സിങ് വീണ്ടും ഗോള്‍വല ചലിപ്പിച്ചതോടെ സ്‌പെയിനിന്റെ പോരാട്ടവീര്യം പൂര്‍ണമായും ചോര്‍ന്നു.

ജയത്തോടെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റായി. ഒമ്പത് പോയിന്റുള്ള ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. നാല് പോയിന്റുള്ള അര്‍ജന്റീനയാണ് മൂന്നാമത്. ഇന്ന് നടന്ന മറ്റുമത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ടിനെതിരെ അഞ്ച് ഗോളിന് അര്‍ജന്റീനയെ തോല്‍പ്പിച്ചു.

 

You may also like this video: