ഷാജി ഇടപ്പള്ളി

കൊച്ചി

January 18, 2021, 4:03 pm

ജോർജ്ജ് പുല്ലാട്ടിന് വീണ്ടും ഇന്ത്യ ബുക്ക് റെക്കോഡ് സിൻ്റ അംഗീകാരം

Janayugom Online

വിദ്യാർത്ഥി ആയിരിക്കെ കേന്ദ്ര സർക്കാർ പെൻഷൻ വാങ്ങിയ ആദ്യ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയ ജോർജ് പുല്ലാട്ടിന് വീണ്ടും ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ്സിന്റെ അംഗീകാരം.

ഇന്ത്യയിൽ ഒരു വർഷം ഏറ്റവും കൂടുതൽ തേങ്ങാ വിളയിക്കുന്ന തെങ്ങ് ജോർജിന്റെ വീട്ടുമുറ്റത്താണ് എന്നതാണ് ഇക്കുറി റെക്കോർഡ് ബുക്കിൽ ഇടം നേടാൻ കാരണം .
കേരള കാർഷിക വകുപ്പിന്റെ പഠനമനുസരിച്ചു ഒരു നല്ല തെങ്ങ് പരമാവധി 150 തേങ്ങാ വരെയാണ് ഒരു വർഷം ഉൽപാദിപ്പിക്കുക.

എന്നാൽ ജോർജിന്റെ മുറ്റത്തെ തെങ്ങിൽ ഒരു വർഷം 360 തേങ്ങാ വരെ ഉണ്ടാകുന്നു . മുൻപേ തന്നെ വാർത്തകളിൽ ഇടം നേടിയ ഈ തെങ്ങിന് ഇപ്പോൾ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് തിളക്കവും.
എറണാകുളം മരട് ശങ്കർ നഗറിലാണ് ജോർജ് താമസിക്കുന്നത്.
റെഗുലർ കോളേജിൽ പഠിച്ചപ്പോൾ പട്ടാളക്കാരൻ്റെ പെൻഷൻ കൈപ്പറ്റിയതിനാണ് ഇതിന് മുൻപ് ഇദ്ദേഹത്തിന് ഇന്ത്യ ബുക്ക് റെക്കോഡ്സിൻ്റെ അംഗീകാരം ലഭിച്ചത്. വിവിധ മേഖലകളിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ജോർജ് പുല്ലാട്ട്.

eng­lish sum­ma­ry : India Book Records rec­og­nizes George Pul­lat again
you may also like this video