ഇന്ത്യ പോലുള്ള രാജ്യങ്ങളിലല്ലാതെ ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ദൈവത്തിന് നന്ദി പറയുന്നുവെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജിം നീൽ. ചൈനയിൽ കൊറോണ പടർന്ന് പിടിച്ചതുപോലെ ഇന്ത്യയിലാണ് സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യൻ നേതൃത്വത്തിന് വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടാകുമായിരുന്നില്ലെന്നും നീൽ അഭിപ്രായപ്പെട്ടു.
ചൈനീസ് മോഡൽ മികച്ചതാണെന്നും ഇന്ത്യയിലായിരുന്നു കൊറോണ ആദ്യം വന്നിരുന്നതെങ്കിൽ അതിനെ ചെറുക്കാനുള്ള സംവിധാനങ്ങൾ അവിടെയുണ്ടാകുമായിരുന്നില്ലെന്നും ജിം നീൽ പറഞ്ഞു. അതോടൊപ്പം പാശ്ചാത്യ രാജ്യങ്ങൾ ചൈനയെ അനുകരിക്കണമെന്നും ജിം പറഞ്ഞു. ജിം ഒ നീലിന്റെ പ്രസ്താവന വിവാദമായിരിക്കയാണ് . ഇന്ത്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള ജിം നീലിന്റെ പരാമർശത്തിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. നീലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ മന്ത്രി വിശ്വേഷ് നേഗിയും പ്രതികരിച്ചു.
English Summary: India cant overcome corona threat- jim oneil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.