രാജ്യം 71ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എല്ലാവർക്കും റിപ്പബ്ലിക് ദിനം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഡൽഹിയിലെ രാജ്പഥിൽ നടന്ന പരേഡിൽ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊണാരോ മുഖ്യാതിഥിയായി.
രാവിലെ ഒൻപതിന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഇന്ത്യാഗേറ്റിലെ അമർജവാൻജ്യോതിക്ക് പകരം ഇത്തവണ ദേശീയ യുദ്ധസ്മാരകത്തിലാണ് പ്രധാനമന്ത്രി വീരമൃത്യുവരിച്ച സൈനികർക്കുള്ള പുഷ്പചക്രം അർപ്പിച്ചത്.സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി എം.എം. നരവനെ, നാവിക–വ്യോമസേനാ മേധാവികൾ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരുന്നു രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡ്. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. കൂടാതെ സൈനിക ടാങ്കുകൾ, ആധുനിക ആയുധങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിച്ചു. പോർവിമാനങ്ങളും ഹെലികോപ്ടറുകളും അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനവും നടത്തി. ചടങ്ങുകള്‍ പതിനൊന്നേ മുക്കാലോടെ അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.