October 1, 2022 Saturday

Related news

October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022

അതിര്‍ത്തി സംഘര്‍ഷം; വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയോട് സമയം ആവശ്യപ്പെട്ട് ചൈന

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2020 9:05 am

ഇന്ത്യ‑ചൈന അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന. ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് സമയം ചോദിച്ചു.

അതേസമയം, ലഡാക്കിലുള്ള കരസേന മേധാവി ജനറല്‍ എം എം നരവനെ സംഘര്‍ഷ മേഖലകളിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. ഇന്ത്യ യന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ്. മിസൈലുകള്‍ ലഡാക്കിലെ മലനിരകളില്‍ എത്തിച്ച് ശക്തമായ തയ്യാറെടുപ്പുകളാണ് സൈന്യം നടത്തുന്നത്.

അതേസമയം ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ചൈന അതിർത്തിയിൽ ഇന്ത്യൻ സൈന്യം സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തി. ശനിയാഴ്ച അർധരാത്രിയും ഞായറാഴ്ച പുലർച്ചെയും ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്ത് ചൈനയുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ പ്രകോപനമുണ്ടായതിന് പിന്നാലെയാണ് സൈന്യം സുരക്ഷ വർധിപ്പിച്ചത്.

ഞായറാഴ്ച തന്നെ ഇന്ത്യൻ സൈന്യം ചൈനയുടെ നീക്കം പൂർണമായി തടഞ്ഞ് തടാകത്തിന് ചുറ്റുമുള്ള നിർണായക ഇടങ്ങളിൽ സൈനികരെ വിന്യസിച്ചിരുന്നു. പാൻഗോങ് തടാകത്തിന്റെ വടക്കൻ തീരത്തുള്ള ഫിംഗർ ‑2, 3 പർവതനിരകൾക്ക് മുകളിലെ ചൈനീസ് സൈനികരുടെ ആക്രമണാത്മക നടപടി തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ തന്ത്രപ്രധാന കുന്നുകൾ പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കത്തിനുപിന്നാലെ ഇന്ത്യ‑ചൈന അതിർത്തിയിൽ യുദ്ധസമാന ജാഗ്രതയാണ് സൈന്യം പുലർത്തുന്നത്.

സംഘർഷം ലഘൂകരിക്കാൻ ബുധനാഴ്ച നടന്ന ബ്രിഗേഡ് കമാൻഡർതല ചർച്ചയിലും ധാരണയായില്ല. ശനി, ഞായർ ദിവസങ്ങളിലായി പാംഗോങ്, ചുഷൂൽ മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ പ്രകോപനപരമായ നടപടി ചെറുക്കവേ ഇന്ത്യയുടെ പ്രത്യേക സേനയിലെ ടിബറ്റൻ സൈനികൻ മരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി‌ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇതിന് ഔദ്യോഗികസ്ഥിരീകരണമുണ്ടായിട്ടില്ല.

 

Eng­lish sum­ma­ry: India chi­na bor­der iss­sue followup.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.