October 6, 2022 Thursday

Related news

October 6, 2022
October 6, 2022
October 6, 2022
October 5, 2022
October 5, 2022
October 5, 2022
October 4, 2022
October 3, 2022
October 3, 2022
October 2, 2022

ഗൽവാൻ താഴ്‌വര: ചൈനയുടെ അവകാശവാദം ഇന്ത്യ വീണ്ടും തള്ളി, നാളെ ചർച്ച നടന്നേക്കും

Janayugom Webdesk
 ന്യൂഡൽഹി
July 9, 2020 10:43 pm

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയ്ക്കുമേലുള്ള ചൈനീസ് അവകാശവാദം ഇന്ത്യ വിണ്ടും തള്ളി. അടുത്ത ഘട്ട ഇന്ത്യ‑ചൈന നയതന്ത്ര ചർച്ചകൾ നാളെ നടന്നേക്കും. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തിക്കൊണ്ടുതന്നെ അതിർത്തി മേഖലയിലെ സമാധാനവും ശാന്തതയും നിലനിർത്തുന്നതിന്റെ ആവശ്യകത ചർച്ചയിലൂടെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ജൂൺ 15ന് ഗൽവാൻ മേഖലയിൽ ഇന്ത്യ‑ചൈന സേനാവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ നാശനഷ്ടങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഴ്ചകൾ നീണ്ടുനിന്ന സംഘർഷത്തിനും ചർച്ചകൾക്കുും ശേഷമാണ് കഴിഞ്ഞ ദിവസം അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററോളം പിന്നോട്ടുപോകാൻ ചൈന സന്നദ്ധത അറിയിച്ചത്.

Eng­lish sum­ma­ry; india chi­na bor­der issue fol­low up

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.